കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കൊവിഡ് രോഗികൾ കുറവായിരുന്നു. എന്നാൽ ഇന്നലെ കുളത്തൂപ്പുഴ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 25 പേരിൽ കടമാൻകോട് വാർഡിൽ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ കടമാൻ കോട് വാർഡിൽ 29 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന്
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറോട് പഞ്ചായത്ത് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കുളത്തൂപ്പുഴ പഞ്ചായത്തിൽ 988കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 317 പേരുടെ പരിശോധന ഫലം ഇനിയും പുറത്ത് വരാനുണ്ട്.