കൊട്ടാരക്കര: ഭാര്യ നടത്തിവന്ന ആയുർവേദ ക്ളിനിക് കത്തിച്ചകേസിൽ ഭർത്താവ് അറസ്റ്റിൽ. വാളകം അമ്പിയിൽ ജെ.പി.ഭവനിൽ ജോൺ ഡാനിയേലിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മ ജോൺ വാളകത്ത് നടത്തിയിരുന്ന ക്ളിനിക്കാണ് കത്തിച്ചത്. ഇവിടുത്തെ ഉപകരണങ്ങളടക്കം മിക്കവയും കത്തിനശിച്ചിരുന്നു. പൊന്നമ്മ ജോണിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.