കടയ്ക്കൽ: ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ചിതറ പഞ്ചായത്തിലെ കിഴക്കുംഭാഗം കോയിപ്പള്ളി ഏലായിലാണ് കൃഷിനാ
ശം സംഭവിച്ചത്. പാങ്ങോട്,പുലിപ്പാറ ജെ.എം മൻസിലിൽ മുഹമ്മദ് ബഷീർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഒന്നര ഏക്കർ വയലിലെ നൂറ്റി അമ്പതിലധികം കുലച്ച ഏത്തവാഴകളും ഇടവിള
യായി നട്ടിരുന്ന നൂറ്റമ്പതിലധികം മൂട് മരിച്ചീനിയും നശിച്ചു. തൊട്ടടുത്ത് കിഴക്കുംഭാഗം,കാരുണ്യയിൽ പ്രേംരാജിന്റെ വയലിലെ അറുപതിൽപ്പരം കപ്പ വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു.