മൺറോത്തുരുത്ത്: കഴിഞ്ഞ ദിവസം വൈകിട്ട് മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് മൺറോത്തുരുത്തിൽ നാശം വിതച്ചു. കുമ്പളം കായലിൽ നിന്ന് വീശിയ കാറ്റ് മണക്കടവ് പുത്തനാറിന്റെ തീരത്തുള്ള ശ്രീരാജ് ഭവനത്തിൽ അരവിന്ദാക്ഷന്റെ തൊഴുത്തിന്റെ മേൽക്കൂര അപ്പാടെ മറിച്ചിട്ടു. ആറ് പശുക്കളും അവയുടെ കിടാങ്ങളും ഈസമയം തൊഴുത്തിലില്ലാത്തതിനാൽ അവയ്ക്ക് അപകടം സംഭവിച്ചില്ല. തൊട്ടടുത്ത നിന്ന വീടിന്റെ ഓടുകളും ഭാഗികമായി നശിച്ചു.
ഭീകരശബ്ദത്തോടെ വീശിയ ചുഴലിക്കാറ്റ് കൂടുതലായി കരയിലേക്ക് കടക്കാതെ തെക്ക് വശത്ത് കായലിലേക്ക് വീശിയതിനാലാണ് അപകടം കുറഞ്ഞത്.