അഞ്ചൽ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചൽ മേഖലയിൽ വൻ നാശനഷ്ടം.

മരങ്ങൾ വീണ് ഇലക്ട്രിക് ലൈനുകൾ പൊട്ടിയും തൂണുകൾ ഒടിഞ്ഞും നാശം സംഭവിച്ചു. പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രവളപ്പിൽ മരം പിഴുത് വീണ് പ്രധാന ക്ഷേത്രത്തോട് ചേർന്നുള്ള ദേവാലയത്തിന്റെ മേൽക്കൂര തകർന്നു.കൂടാതെ പ്രദേശത്തെ
പല വീടുകളുടെയും ഓട്, ആസ്ബറ്റോസ് മുതലായവ തകർന്നു. ഭാഗ്യക്കുന്ന് കശുഅണ്ടി ഫാക്ടറിയുടെ മതിൽ തകർന്നു വീണ് റോഡിൽ കിടന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണ് കേടുപാട് പറ്റി. ഭാഗ്യക്കുന്ന് സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ. മതുരപ്പ, പടിഞ്ഞാറ്റിൻകര മുതലായ സ്ഥലങ്ങളിലും മരങ്ങൾ വീണ് വീടുകൾക്കും മറ്റും കേടുപാട് പറ്റിയിട്ടുണ്ട്.