ചവറ: തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് സാധുസഹായ സമിതിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി. കൊവിഡ് പ്രതിസന്ധിയനുഭവിക്കുന്നവ ആയിരത്തോളം ആളുകൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.ജമാഅത്ത് കൗൺസിൽ ചെയർമാർ യു.എ ബഷീർ മസ്ജിദ് ഇമാം ഷാഹുൽ ഹമീദ് അൽ ഖാസിമിയ്ക്ക് റമദാൻ റിലീഫ് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.സാധു സഹായ സമിതി കൺവീനർ സലീം കാക്കോന്റയ്യത്ത്,സാധു സഹായ സമിതി സെക്രട്ടറി ഖമറുദ്ധീൻ വലിയവിളയിൽ, ജമാഅത്ത് പ്രസിഡന്റ് ബദറുദ്ധീൻ കൈമൂട്ടിൽ,മദ്രസ കൺവീനർ സലിം പേരാട്ട്, മനാഫ് വലിയ വിളയിൽ, ഷാജഹാൻ പറങ്കാമൂട്ടിൽ, സൈനുലാബ്ദീൻ, എന്നിവർ പങ്കെടുത്തു.