photo
കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന്റെ ഉദ്ഘാടനം കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷിബു, ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ എ.എ. സമദ്, എൽ.എസ്. ജയകുമാർ, കെ. രാജീവ്, സബ്‌ ജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ, സെക്രട്ടറി കെ. ശ്രീകുമാരൻപിള്ള, സബ് ജില്ലാ കമ്മിറ്റി അംഗം ശ്രീകല, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം വാക്സിനേഷന് മുന്നോടിയായുള്ള മൂന്നാംഘട്ട രക്തദാനവും അടുത്തയാഴ്ച്ച ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. കെ.എസ്.ടി.എ കൊവിഡ് വാക്സിൻ രജിസ്ട്രേഷനായി 9496329978, 9497350387, 9497615413, 9447663820, 94472 111 91 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. വിളിക്കുന്നവർ ആധാർ കാർഡ് നമ്പർ അറിഞ്ഞിരിക്കണം.