കരുനാഗപ്പള്ളി : ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ 73കാരന് 5 വർഷം തടവും 25, 000 രൂപ പിഴയും വിധിച്ച് കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക്ക് കോടതി ഉത്തരവിട്ടു. 2019ൽ കരുനാഗപ്പള്ളി എസ്.ഐ ശ്യാംലാൽ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീരാജ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 20, 000 രൂപ ഇരയായ ബാലികയ്ക്ക് നൽകണമെന്നും സ്പെഷ്യൽ ഫാസ്ട്രാക്ക് കോടതി വിധിയിൽ വ്യക്തമാക്കുന്നു. 12ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കായുള്ള പ്രത്യേക പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.