citu-1
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ ട്രഷറർ എ.എം. ഇക്ബാൽ പതാക ഉയർത്തുന്നു

കൊല്ലം: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം ആചരിച്ചു. തൊഴിലിടങ്ങൾ, പാർട്ടി ഓഫീസുകൾ, തൊഴിലാളികളുടെ വീടുകളിൽ ഉൾപ്പെടെ ആയിരം കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ട്രഷറർ എ.എം.ഇക്ബാൽ പതാക ഉയർത്തി. അഞ്ചലിൽ ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, ചവറ കെ.എം.എം.എല്ലിൽ ടി. മനോഹരൻ, കൊട്ടാരക്കരയിൽ വി. രവീന്ദ്രൻ നായർ, കുന്നത്തൂരിൽ ടി.ആർ. ശങ്കരപ്പിള്ള,ശൂരനാട്ട് എം. ശിവശങ്കരപ്പിള്ള, ചാത്തന്നൂരിൽ സേതുമാധവൻ, കുണ്ടറയിൽ എസ്.എൽ. സജികുമാർ, ചവറയിൽ കൊന്നയിൽ രവി, തടിക്കാട് അനിൽ, പത്തനാപുരത്ത് ജാഫർ ഖാൻ, നെടുവത്തൂരിൽ ജെ. രാമാനുജൻ, മിൽമ ഡയറിയിൽ എസ്. രാജ്‌മോഹൻ, കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ വി. ദിവാകരൻ, കൊല്ലം ഈസ്റ്റിൽ എം.എ. സത്താർ തുടങ്ങിയവർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി. മേയ്ദിന സന്ദേശം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ ഓൺലൈനായി നൽകി.