പുനലൂർ: ഐക്കരകോണം വാർഡിലെ കൊവിഡ് രോഗ ബാധിതരും അല്ലാത്തവരുമായി വീടിന് പുറത്തിറങ്ങാൻ കഴിയാതെ താമസിക്കുന്നവർക്ക് അര ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകളും മരുന്നും ഭക്ഷണവും മറ്റും സൗജന്യമായി നൽകാൻ തീരുമാനിച്ച ഐക്കരക്കോണം റെസിഡൻസ് അസോസിയേഷൻ നാടിന് മാതൃകയാകുന്നു. സാമൂഹിക സുരക്ഷാ കുടുംബ സഹായ പദ്ധതി പ്രകാരമാണ് മരുന്നും ഭക്ഷ്യധാന്യ കിറ്റുകളും സൗജന്യമായി നൽകാൻ അസോസിയേഷൻെറ യോഗം തീരുമാനിച്ചത്.ഇത് കൂടാതെ അസോസിയേഷൻെറ ആസ്തി വികസനഫണ്ടിൽ നിന്ന് ധനസഹായവും നൽകും.പദ്ധതിയുടെ ഉദ്ഘാടനം പുനലൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പുഷ്പ ലത നിർവഹിച്ചു.അസോസിയേഷൻ പ്രസിഡൻറ് എൻ.ഭാസ്ക്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി.സുഭാഷ് ബാബു, മുൻ വാർഡ് കൗൺസിലർ എസ്.സുബിരാജ്, ഭാരവാഹികളായ ക്യാപ്ടൻ മധുസൂദനൻ, പി.സുധാകരൻ, എസ്.ഉത്തമൻ, വി.സുനിൽദത്ത്, എസ്.സജീവ്, എം.എസ്.സത്യബാബു, കെ.സുന്ദരേശൻ,പി.വി.ഷാജു, ഗോപിനാഥൻ നായർ, എം.എസ്.സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.