കൊല്ലം: വെളിയം കോളനിയിലെ സെവൻസ്റ്റാർ ക്ളബിന്റെ നേതൃത്വത്തിൽ 46 യുവാക്കൾ രക്തദാനം നടത്തി. കഴിഞ്ഞ ദിവസം കൊല്ലം ഐ.എം.എ ബ്ളഡ് ബാങ്കിലേക്കാണ് രക്തദാനം നടത്തിയത്. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് ഉദ്ഘാടനം ചെയ്തു. വെളിയത്ത് നിന്ന് പ്രത്യേക ബസിലാണ് പ്രവർത്തകർ കൊല്ലത്തെത്തി രക്തദാനം നടത്തിയത്. ജീവകാരുണ്യ പ്രവർത്തകനായ എൻ.കെ.ശ്രീകുമാർ നേതൃത്വം നൽകി.