ഓയൂർ: വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെ മേട തിരുവോണ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 6.30നും 7.30നും ഇടയിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് വാസുദേവൻ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ കളകാഭിഷേകം. ഏഴരക്ക് കൊടിമര യാത്ര എന്നീ പരിപാടികൾ നടക്കും.12 ന് ആറാട്ടോടെ ഉത്സവം സമാപിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ടി.കെ.മനു എന്നിവർ അറിയിച്ചു.