കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ ഇത്തവണയും ആർ.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. മത്സരിച്ച അഞ്ച് സീറ്റുകളിലും പരാജയപ്പെട്ടു. കൊല്ലം ജില്ലയ്ക്ക് പുറത്ത് മട്ടന്നൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ആർ.എസ്.പി മത്സരിച്ചത്. ഇതിൽ കൊല്ലം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും വലിയ പ്രതീക്ഷ പുലർത്തിയിരുന്നു.
2011ൽ എൽ.ഡി.എഫിന്റെ ഭാഗമായി നിന്ന് മത്സരിച്ചപ്പോൾ ഇരവിപുരം, കുന്നത്തൂർ സീറ്റുകളിൽ വിജയിച്ചിരുന്നു. ആർ.എസ്.പി (ബി) സ്ഥാനാർത്ഥിയായി മത്സരിച്ച് ഷിബു ബേബിജോൺ ചവറയിൽ വിജയിച്ചിട്ടുണ്ട്.