h

തൊടിയൂർ: കൊവിഡ് വ്യാപനം രൂക്ഷമായ തൊടിയൂർ പഞ്ചായത്തിൽ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടാനും അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തു പോകാനും പാടില്ല. മരണത്തിൽ 20 പേരും മുൻകൂർ അനുവാദം വാങ്ങിയ വിവാഹങ്ങളിൽ 25 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ക്ഷേത്രങ്ങളിലും പള്ളികളിലും 10 പേർക്കാണ് അനുമതി.