c

തൊടിയൂർ: കൊവിഡ് രൂക്ഷമായ തൊടിയൂർ പഞ്ചായത്തിൽ മുന്നൂറിൽ അധികം പേർ നിലവിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വീടുകളിലും വിവിധ ആശുപത്രികളിലുമായാണിവർ ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ആശുപത്രികളിൽ ബെഡ് ഒഴിവില്ലാത്ത സ്ഥിതിയാണെന്നാണ് അറിയുന്നത്.