പുനലൂർ: ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയായ പുനലൂരിൽ സി.പി.ഐ സ്ഥാനാർത്ഥി പി.എസ്. സുപാലിന് ജയം. 37,007 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് പുനലൂരിൽ വീണ്ടും ഇടതുമുന്നണി ആധിപത്യമുറപ്പിച്ചത്. ആകെ പോൾ ചെയ്ത 1,46,301 വോട്ടുകളിൽ യു.ഡി.എഫിൽ നിന്ന് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച അബ്ദുറഹ്മാൻ രണ്ടത്താണിക്ക് 43,421വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. പി.എസ്. സുപാൽ 80,428 വോട്ടും എൻ.ഡി.എയിലെ ആയൂർ മുരളി 20,069 വോട്ടും കരസ്ഥമാക്കി. മൂന്ന് മുന്നണികൾക്ക് പുറമേ അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു.
2016ൽ നടന്ന തിരഞ്ഞെടുപ്പിൽ പുനലൂരിലെ സിറ്റിംഗ് എം.എൽ.എയായിരുന്ന മന്ത്രി കെ. രാജു മുസ്ലിംലീഗിലെ എ. യൂനിസ് കുഞ്ഞിനെ 33,582 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്.