കൊല്ലം: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നോട്ടയുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജില്ലയിൽ ഇത്തവണയും മുന്നിലുള്ളത് ഇരവിപുരമാണ്. കഴിഞ്ഞ തവണ 950 പേരാണ് നോട്ട രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ 931 ലേക്ക് ചുരുങ്ങി. അതിൽ 17 പേർ പോസ്റ്റലിലൂടെയാണ് നോട്ടയ്ക്ക് വോട്ട് നൽകിയത്. പോസ്റ്റൽ വോട്ടിലൂടെ നോട്ട രേഖപ്പെടുത്തിയതിൽ മുന്നിലുള്ളത് കുന്നത്തൂർ മണ്ഡലമാണ്. അവിടെ 38 പേരാണ് നോട്ടയ്ക്ക് വോട്ട് നൽകിയത്.