കൊല്ലം: ജെ. മേഴ്‌സിക്കുട്ടിഅമ്മയ്‌ക്കെതിരെ കുണ്ടറയിൽ മത്സരിച്ച ആഴക്കടൽ മത്സ്യബന്ധന കരാറിലെ വിവാദനായകനും ഇ.എം.സി.സി കമ്പനി ഡയറക്ടറുമായ ഷിജു.എം.വർഗീസിന് ലഭിച്ചത് 185 വോട്ട്. ഡി.എസ്.ജെ.പി എന്ന പാർട്ടിയുടെ പേരിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പ് ദിനത്തിൽ കാർ ആക്രമിച്ചെന്ന കള്ളക്കഥയുണ്ടാക്കിയതിന്റെ പേരിൽ ഇദ്ദേഹമിപ്പോൾ റിമാൻഡിലാണ്. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് കുണ്ടറയിൽ അപ്രതീക്ഷിയ തോൽവിയും ഏറ്റുവാങ്ങേണ്ടിവന്നു. പി.സി. വിഷ്ണുനാഥാണ് അട്ടിമറി വിജയം നേടിയത്.