ചാത്തന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ഇടതുപക്ഷം നേടിയത് പണാധിപത്യത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമെന്ന് നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ പറഞ്ഞു. പ്രതിസന്ധികളിലെല്ലാം ജനങ്ങളോടൊപ്പം നിന്ന് പ്രളയവും നിപ്പയും കൊവിഡും ഉയർത്തിയ വെല്ലുവിളികൾ നേരിട്ടതിന് ജനങ്ങൾ നൽകിയ അംഗീകാരമായാണ് വിജയത്തെ വിലയിരുത്തുന്നത്. ഒപ്പം നിന്ന സഹപ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, സുഹൃത്തുക്കൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ജി.എസ്. ജയലാൽ പറഞ്ഞു.