ചവറ : ചവറയിൽ വിജയൻപിള്ള നടത്തിയ വികസനപ്രവർത്തനങ്ങൾക്കും പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് തന്റെ വിജയമെന്ന് ചവറയിലെ വിജയി ഡോ. സുജിത്ത് വിജയൻ പിള്ള പറഞ്ഞു. ചവറയിലെ സാധാരണക്കാർക്കൊപ്പം എന്നും കൂടെയുണ്ടാകുമെന്നും വോട്ട് ചെയ്ത് വിജയപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എൽ.ഡി.എഫിൽ നിന്ന് വിജയിച്ച അദ്ദേഹം അറിയിച്ചു.