കരുനാഗപ്പള്ളി : കൊവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാർ കാട്ടുന്ന ജനദ്രോഹ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യമായി കൊവിഡ് വാക്സിൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ആർ. ദീപക് അദ്ധ്യക്ഷത വഹിച്ചു. ബി.കെ. ഹാഷിം, സന്ദീപ് ലാൽ, അജി, സുനീർ, കബീർ എന്നിവർ സംസാരിച്ചു.