photo
പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കുള്ള പ്രാതൽ വിതരണത്തിന് നേതൃത്വം നൽകുന്ന കരുനാഗപ്പള്ളി മണ്ഡലത്തിലെ നിയുക്ത എം.എൽ.എ സി.ആർ. മഹേഷ്

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന്റെ ആദ്യപരിപാടി നെഞ്ചുരോഗ
ആശുപത്രിയിലെ രോഗികൾക്കൊപ്പം. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ ക്ഷയരോഗികൾക്കും ശ്വാസകോശ രോഗികൾക്കും നന്മവണ്ടി നൽകി വരുന്ന പ്രാതൽ വിതരണ ചടങ്ങിൽ അതിഥിയായിട്ടാണ് നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് പങ്കെടുത്തത്. രോഗികൾക്ക് പ്രാതൽ വിതരണം ചെയ്യാനും അദ്ദേഹം നേതൃത്വം നൽകി. ഏകദേശം അൻപതോളം പേർക്കുള്ള പ്രാതലാണ് ഇവിടെ നിത്യവും വിതരണം ചെയ്യുന്നത്. വിളയിൽ അനിയൻ, രതീദേവി, നൻമ വണ്ടിയുടെ സംഘാടകരായ എം.കെ. ബിജു മുഹമ്മദ്, അബ്ദുൽ ഷുക്കൂർ, ഹാരിസ് ഹാരി, തൊടിയൂർ സന്തോഷ് എന്നിവർ പങ്കെടുത്തു.