കൊല്ലം: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ബി.ജെ.പിയുടെ മുന്നേറ്റം കണ്ട് സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. തുടർഭരണത്തിന്റെ പിൻബലത്തിൽ ആക്രമണം അഴിച്ചു വിടുന്നത് ഭീരുത്വമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻ പിള്ള, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ എന്നിവരുൾപ്പടെയുള്ള പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തിയത് ഇതിന്റെ തെളിവാണ്. ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രഷോഭ പരിപാടികളുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.