s

കരുനാഗപ്പള്ളി: കൊവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ പൊലീസ് പരിശോധന കർശനമാക്കി. ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. ഇന്ന് മുതൽ നിയന്ത്രണം കൂടുതൽ ശക്തമാക്കും. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങി നടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശരിയായ രേഖകളില്ലാതെ വന്ന വാഹന ഉടമകളെ പൊലീസ് താക്കീയ് നൽകി വിട്ടയച്ചു.