അഞ്ചൽ: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന കൊവിഡ് രോഗികളല്ലാത്തവർക്കും നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ട പ്രദേശത്തുള്ളവർക്കും ആവശ്യമായി വരുന്ന മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകുന്ന 'ഹെൽപ്പ് ഇൻ നീഡ് ' പദ്ധതി ഇടയം വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഇതോടൊപ്പം ആവശ്യക്കാർക്ക് വായിക്കുന്നതിനുള്ള പുസ്തകങ്ങളും എത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9995911078 എന്ന നമ്പരിൽ ബന്ധപ്പെട്ടുക.