പരവൂർ: ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപം വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണശ്രമം. മൂർച്ചയുള്ള ആയുധമുപയോഗിച്ച് തടികൊണ്ടുള്ള വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. പൂട്ടും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കടയുടമ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പരവൂർ എസ്.ഐ വിജിത് കെ. നായരും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് തലേദിവസം സമീപത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലും കവർച്ചാശ്രമം നടന്നതായി നാട്ടുകാർ പറയുന്നു.