കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച രണ്ടു ലക്ഷം രൂപ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ രമ്യ ബൈജു, വൈസ് ചെയർപേഴ്സൺ രാജേശ്വരി, ഇന്ദിരാഭായി തുടങ്ങിയവർ പങ്കെടുത്തു.