ചാത്തന്നൂർ: നാലുവർഷം മുമ്പ് കൊട്ടിയത്ത് വാഹനാപകടത്തിൽ മരിച്ച യോഗാദ്ധ്യാപകരായ അനീഷ്, ഭാര്യ അവിത എന്നിവരുടെ ഓർമ്മദിനം സേവന പ്രവർത്തനങ്ങളോടെ സേവാഭാരതിയും അനീഷ്-അവിത സ്മാരക സേവാസമിതിയും ആചരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രക്തം ദാനം ചെയ്ത് കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ ഉദ്ഘാടനം ചെയ്തു.

ഇരുവരുടെയും അന്ത്യവിശ്രമ സ്ഥലത്ത് മകൾ കൃഷ്ണഭദ്ര ദീപം തെളിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം രോഹിണി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി, അവിനാശ്, ജി. കണ്ണൻ, ആർ. നിബിൻ, വി. വിശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.