ചാത്തന്നൂർ: യൂത്ത് കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനയജ്ഞം ആരംഭിച്ചു. കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് പി. പ്രതീഷ് കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ആശ, പഞ്ചായത്തംഗം രജനി രാജൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വതി, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമാരായ രാജേഷ്, വിഷ്ണു വിശ്വരാജൻ, പ്രവ‌ർത്തകരായ അജിത് ലാൽ, അനിൽ ജി. എബ്രഹാം, വി. വിശാഖ്, കൃഷ്ണപ്രസാദ്, ശ്രീജിത്ത്, ബിജു തുടങ്ങിയവർ ആദ്യഘട്ടത്തിൽ രക്തദാനം നടത്തി. വരുംദിവസങ്ങളിൽ അഞ്ചുപേർ വീതം രക്തദാനം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് നിതിൻ അറിയിച്ചു.