കൊട്ടാരക്കര: തമിഴ്നാട്ടിൽ നിന്ന് അൻപതിനായിരം രൂപയുടെ കള്ളനോട്ടുകളുമായെത്തിയ മൂന്നംഗസംഘത്തെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വാളകം വയയ്ക്കൽ കാർത്തിക ഭവനിൽ മോഹനൻ പിള്ള (74), തിരുവനന്തപുരം മൈലംകോണം മേച്ചിറ സാജൻ നിവാസിൽ ഹേമന്ത് (34), നെയ്യാറ്റിൻകര തൊഴുക്കൽ നെല്ലിവിള വീട്ടിൽജോൺ കിഗ്സ്റ്റൺ (31) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.പിയുടെ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ശിവശങ്കരപ്പിള്ള, എ.എസ്.ഐ രാധാകൃഷ്ണൻ, സൈബർ സെൽ സി.പി.ഒ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. പ്രതികൾ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.