കൊല്ലം: സെന്റ് ജോസഫ്സ് കോൺവെന്റ് സി.സി.ആർ സഭാംഗം സിസ്റ്റർ എം.എസ്. നിർമ്മല (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോസഫ്സ് കോൺവന്റ് ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.