കൊല്ലം: വിജയാഹ്ലാദത്തിനിടെയാണ് കെ.ബി. ഗണേശ് കുമാറിന് അച്ഛന്റെ മരണവാർത്തയുടെ നൊമ്പരമെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ തീർത്തും അവശനിലയിലായിരുന്നു പിള്ള. അപ്പോൾ മുതൽ ഗണേശ് കുമാർ കൂടെയുണ്ട്. ഞായറാഴ്ച വോട്ടെണ്ണലിനും അതിന് ശേഷമുള്ള വിജയാഹ്ളാദത്തിനുമായി ഗണേശ് കുമാർ പോയിരുന്നു. പത്തനാപുരത്ത് മധുരം പങ്കിട്ടും പടക്കം പൊട്ടിച്ചുമൊക്കെ ആഹ്ളാദം പങ്കിടുന്നതിനിടയിൽ പിള്ളയ്ക്ക് വീണ്ടും അസ്വസ്ഥതകൾ ഉണ്ടെന്ന വാർത്തയെത്തി. രാത്രിതന്നെ ഗണേശ് ആശുപത്രിയിലെത്തി. ഇന്നലെ പുലർച്ചെ പിള്ള മരിച്ചു. ആഹ്ളാദങ്ങൾക്കിടെയുള്ള സങ്കടവാർത്തയായി അത് മാറുകയും ചെയ്തു.