കൊവിഡ് നിയന്ത്രണ ലംഘനത്തിൽ കുറവില്ല
കൊല്ലം: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. അനാവശ്യമായി കറങ്ങുന്നവരെ പിടികൂടുകയും പിഴയീടാക്കുകയും ചെയ്തിട്ടും നിയന്ത്രണലംഘനം ആവർത്തിക്കുന്നവരാണ് അധികവും. ഒന്നിലധികം തവണ പിടിയിലാകുന്നവരുടെ വാഹനം പിടികൂടിയാലും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. ലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ സാദ്ധ്യത പൊലീസ് പരിഗണയിലാണ്.
ജില്ലയിൽ ആകെ കേസുകൾ: 796
കേസുകൾ - അറസ്റ്റിലായവർ - പിടിച്ചെടുത്ത വാഹനങ്ങൾ
സിറ്റി - 509 - 68 - 2
റൂറല്‍ - 287 - 56 - 0