ശാസ്താംകോട്ട: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. മൈനാഗപ്പള്ളി കടപ്പ ചെട്ടിശേരിൽ കിഴക്കതിൽ രാജേന്ദ്രനാണ് (51) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പനി ബാധിച്ചത്. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഭാര്യ ശ്രീലേഖയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾ: ആതിര.