ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് ചികിത്സാ കേന്ദ്രം അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ക്വാറന്റൈൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്കായി 125 കിടക്കകളുള്ള കേന്ദ്രമാണ് ഭരണിക്കാവിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സനൽ കുമാർ, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, രതീഷ്, ഷീജ, രാജി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.