c

തൊടിയൂർ: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ തൊടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം തുറക്കും. മൂന്ന് ദിവസങ്ങൾക്കുള്ളിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനസജ്ജമാകും.
നിരോധനാജ്ഞ നിലനിൽക്കുന്ന തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് നിയന്ത്രങ്ങൾ ഇന്ന് മുതൽ കർശനമാക്കും. നിബന്ധനകൾ ലംഘിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സെക്ടറൽ മജിസ്ട്രേറ്റ് കൂടിയായ പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു. പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ തോതിൽ കുറവുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ 215 പേരാണ് ചികിത്സയിലുള്ളത്.