ചാത്തന്നൂർ: മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയെ അപകീർത്തിപ്പെടുത്താൻ സ്വന്തം കാർ കത്തിച്ച കേസിലെ പ്രതികളെ 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുണ്ടറയിലെ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയും ഇ.എം.സി.സി ഡയറക്ടറുമായ കൊച്ചി കുഴിപ്പള്ളി അയ്യമ്പള്ളി എടപ്പാട് വീട്ടിൽ ഷിജു വർഗീസ് (48), ഇയാളുടെ സഹായിയും മാനേജരുമായ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലിഷ് മീഡിയം സ്കൂളിന് സമീപം തുരുത്തിയിൽ വീട്ടിൽ ശ്രീകാന്ത് (41), ഷിജു വർഗീസിന്റെ ഡ്രൈവർ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ ബിനു കുമാർ (41) എന്നിവരെയാണ് കൊട്ടാരക്കര കോടതി കസ്റ്റഡിയിൽ വിട്ടത്.