nirodhanam

മത്സ്യബന്ധനം നിരോധിച്ചു

കൊല്ലം: രണ്ടാംഘട്ട കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ഹാർബറുകളിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കടലിൽ പോകുന്നത് ജില്ലാ കളക്ടർ നിരോധിച്ചു.

ഇന്നലെ അർദ്ധരാത്രി മുതൽ നിരോധനം നിലവിൽ വന്നു. ഇന്ന് കടലിൽ നിന്നെത്തുന്ന ബോട്ടുകൾക്ക് മത്സ്യം വിറ്റഴിക്കുന്നതിനായി ഉച്ചയ്ക്ക് രണ്ടുവരെ ഹാർബറുകൾക്കും അനുബന്ധ ലേലഹാളുകൾക്കും പ്രവർത്തിക്കാം. അതിന് ശേഷം ഹാർബറുകളുടെ പ്രവർത്തനം പൂർണമായി നിറുത്തി പൊലീസ് നിരീക്ഷണം ശക്തമാക്കും.

ഇന്ന് രാത്രിവരെ നിബന്ധനകളോടെ പ്രവർത്തിക്കാൻ ഹാർബറുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഹാർബറുകളിലും അനുബന്ധ ലേലഹാളുകളിലും നിബന്ധനകൾ ലംഘിക്കുന്നത് പതിവായതോടെയാണ് പ്രവർത്തനം നിറുത്താൻ ഉത്തരവായത്. അഴീക്കൽ, നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി എന്നിവിടങ്ങളിലാണ് ഹാർബറുകൾ പ്രവർത്തിക്കുന്നത്.

 മറ്റ് നിയന്ത്രണങ്ങൾ


1. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, അവശ്യവിൽപ്പനശാലകൾക്ക് പ്രവർത്തിക്കാം
2. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലവും തിരിച്ചറിയൽ കാർഡും കരുതണം
3. ഹോട്ടലുകൾക്ക് പാഴ്‌സൽ സർവീസ് മാത്രം
6. ഹോട്ടലുകളും കടകളും രാത്രി ഒൻപതുവരെ
7. ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
8. റേഷൻ കടകൾക്ക് പ്രവർത്തിക്കാം

9. ദീർഘദൂര ബസ് സർവീസുകൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണമില്ല
10. വിവാഹത്തിന് 50 പേരും മരാണാനന്തര ചടങ്ങുകൾക്ക് 20 പേരും മാത്രം

11. അവശ്യ സേവനങ്ങൾ നൽകുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം