ചാത്തന്നൂർ: വീടിന് സമീപത്തെ പുരയിടത്തിൽ വ്യാജ വാറ്റ് നടത്തിയ മദ്ധ്യവയസ്കനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കാരംകോട് കിഴക്കേവിള വീട്ടിൽ ജോർജ്ജ് സൈമണാണ് (55) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.