കൊല്ലം: കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തിൽ സർ​ക്കാർ/ പൊ​തു​മേ​ഖ​ലാ/സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​യ കോർ​പ്പ​റേ​ഷൻ തു​ട​ങ്ങി​യ​വ​യിൽ ജോ​ലി ചെ​യ്യു​ന്ന കാ​ഴ്​ച​ശ​ക്തി ഇ​ല്ലാ​ത്ത​വർ​ക്കും അം​ഗ​പ​രി​മി​തർ​ക്കും ഹാ​ജ​രാ​കാ​ത്ത ദി​വ​സ​ങ്ങ​ളിൽ ശ​മ്പ​ള ന​ഷ്​ടം ഉ​ണ്ടാ​കി​ല്ലെ​ന്ന് സർ​ക്കാർ ഉ​ത്ത​ര​വാ​യി. ജോ​ലി​കൾ വീ​ട്ടിൽ നി​ന്ന് നിർ​വ​ഹി​ക്കാൻ ക​ഴി​യു​ന്ന​വർ​ക്ക് അ​ങ്ങ​നെ ചെ​യ്യാം. നേ​രി​ട്ട് ജോ​ലി​ക്ക് എ​ത്തേ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.