c

ചാത്തന്നൂർ: പ്രമുഖ ഭാഗവതയജ്ഞാചാര്യനും മന്ത്രധ്വനി വേദശാസ്ത്ര പഠന മാസികയുടെ ചീഫ് എഡിറ്ററുമായിരുന്ന കിഴക്കനേല എള്ളുവിള കൈവല്യത്തിൽ എസ്. കേരളകുമാർ (65) നിര്യാതനായി. ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ആദ്യകാല അമച്വർ നാടക രചയിതാവും സംവിധായകനും നടനുമായിരുന്നു. ശ്രീനാരായണഗുരുദേവന്റെ സുബ്രഹ്മണ്യകീർത്തനത്തെ അധികരിച്ച് സ്കന്ദപുരാണത്തിന് ബൃഹത് വ്യാഖാനം എഴുതി പൂർത്തിയാക്കി പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുമ്പോഴാണ് അന്ത്യം. ഭാര്യ. പ്രമീളാകുമാരി. മക്കൾ: കൈരളി, കൈലാസ്. മരുമകൻ:ശരത്ത്.