കൊട്ടാരക്കര: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കലയപുരത്ത് വ്യാപകമായ കൃഷിനാശം. മേച്ചാലിൽ ഏലാ, പടിപ്പുരക്കാല ഏല, തളിക്കൽ ഏല എന്നിവിടങ്ങളിയാണ് കാറ്റ് വ്യാപകനാശം വിതച്ചത്. മരച്ചീനി, ഏത്തവാഴ, പടത്തിവാഴ, ചേന,ചേമ്പ്, പച്ചക്കറികൾ എന്നിവ നശിച്ചു. ചെറുവള്ളിൽ രാമചന്ദ്രൻ, പൊരുന്നൽ പ്രഭാകരൻപിള്ള, തേമ്പ്ര പ്രദീപ്, ചാമവിള മോഹനൻപിള്ള, കുഴിവേലിൽ പടിഞ്ഞാറ്റതിൽ പൊടിയൻപിള്ള, പ്ളാക്കാല ശ്രീധരൻ, ചിറക്കരോട്ട് തുളസി, ഐക്കര പടിഞ്ഞാറ്റേതിൽ ഗോപിനാഥൻപിള്ള, ആലുംവിള വീട്ടിൽ ജോൺ, കൊച്ചുവീട്ടിൽ കെ.ജോൺ, കുഴിവിള പൊടിയൻ, പ്ളാക്കാലയിൽ അരവിന്ദാക്ഷൻ, കാവിന്റെ തെക്കതിൽ കുട്ടൻപിള്ള, പാറവിള വീട്ടിൽ കൊച്ചുകുഞ്ഞ്, നെയ്ത്തുവിള വീട്ടിൽ സുധാകരൻപിള്ള, തയ്യിൽ ജോൺകുട്ടി എന്നിവരുടെ കാർഷിക വിളകളാണ് നിലംപൊത്തിയത്. കൃഷി നാശം സംഭവിച്ചവർക്ക് സർക്കാർ അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.