pho
കൊല്ലം-എഗ്മോർ എക്സ് പ്രസ് ട്രെയിനിൽ നിന്നും പിടികൂടിയ മതിഴ്നാട് വിദേശമദ്യം പുനലൂരിലെ ആർ.പി.എഫ് സ്റ്റേഷനിൽ എത്ത്ച്ചപ്പോൾ

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കൊല്ലം-എഗ്മോർ എക്സ്പ്രസ് ട്രെയിനിൽ കടത്തി കൊണ്ട് വന്ന 6 കുപ്പി വിദേശ മദ്യം ആർ.പി.എഫ് പിടികൂടി. ഇന്നലെ രാവിലെ 6.30ന് പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം കണ്ടെത്തിയത്. യാത്രക്കാർ ഒഴിഞ്ഞ ബോഗിയിൽ ഉടമസ്ഥരില്ലാതെ സീറ്റിനുള്ളിൽ ഒളിപ്പിച്ച് വച്ച തമിഴ്നാട് വിദേശ മദ്യമാണ് പൊലീസ് കണ്ടെത്തിയത്. കേരളത്തിൽ മദ്യശാലകൾ താത്ക്കാലികമായി അടച്ചതോടെ തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗം മദ്യം വ്യാപകമായി കടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സാധാരണ നിലയിലുളള പരിശോധനയാണ് ഇന്നലെ ആർ.പി.എഫ് നടത്തിയത്. പിന്നീട് മദ്യം പുനലൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് അധികൃതർ അറിയിച്ചു. പുനലൂർ ആർ.പി.എഫ് സ്റ്റേഷനിലെ എസ്.ഐ.മനോജ് കുമാർ, എ.എസ്.ഐമാരായ സമ്പത്ത് കുമാർ, പ്രൈസ് മാത്യൂ, സി.പി.ഒ.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.