പുത്തൂർ : പുത്തൂരിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. പുത്തൂർ ചെറുമങ്ങാട് ചേരിയിൽ ക്ഷേത്രത്തിന് സമീപത്തെ ചേരിയിൽ തെക്കതിൽ ഓമനയുടെ വീടിന്റെ ഭിത്തി പൊട്ടി അടർന്നു വീണു. വയറിംഗ് സാമഗ്രികൾ കത്തിനശിച്ചു. വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഭിത്തി അടർന്നു വീണ് ഓമനയുടെ ശരീരത്തിൽ പതിച്ച് കൈയ്ക്ക് പരിക്കേറ്റു.. കൈതക്കോട് മതിലിൻമൂലയിൽ ജോർജ്ജ് വർഗീസിന്റെ വീടിന്റെ കാർപോർച്ചിന്റെ ഭിത്തിയും തകർന്നു. ജനൽ ചില്ലുകളും കബോർഡും ഇളകിത്തെറിച്ചു.