covid-test

 വീണ്ടും രണ്ടായിരം കടന്നു

കൊല്ലം: ജില്ലയിൽ ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നലെ വീണ്ടും രണ്ടായിരം കടന്നു. കഴിഞ്ഞമാസം 29നാണ് ജില്ലയിൽ ആദ്യമായി ദിവസേനയുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നത്. 2,058 പേർക്കാണ് അന്നേദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ 2,429 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 9 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 2,429 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 1,557 പേർ രോഗമുക്തരായി.