ഓച്ചിറ: ആലുംപീടിക എ സ്റ്റാർ സൂപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വ്യാപകമാകുകയും ആഴീക്കൽ ഹാർബർ അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ നിർദ്ധനർക്ക് കിറ്റ് വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടർമാരായ ജയൻ, രതീഷ്, ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ, സാമൂഹിക പ്രവർത്തകരായ സോനു ആലൂംപീടിക, നുജൂം, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.