ഇന്നലെ രോഗം സ്ഥിരീകരിച്ചത് 600 പേർക്ക്
കൊല്ലം: നഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ 600 പേർക്കാണ് നഗരപരിധിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് നഗരത്തിൽ ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. പുതിയ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം നഗരസഭ കൂടുതൽ ഊർജിതമാക്കി.
ആകെ കൊവിഡ് ബാധിച്ചത്: 18776
നിലവിൽ ചികിത്സയിലുള്ലവർ: 2649
രോഗമുക്തർ: 15976
മരണം: 155