എഴുകോൺ: എഴുകോൺ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറ്റാക്കോട് ജി. ഡബ്ല്യു. എൽ.പി.എസിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റിൽ നൂറിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി പ്രാഥമിക സമ്പർക്കവും രോഗ ലക്ഷണങ്ങളും ഉള്ളവരെയാണ് പരിശോധിച്ചത്. 1,4,15 വാർഡുകളിൽ 2 വീതവും, 14 വാർഡിൽ 7 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലേക്ക് 200 പരിശോധന കിറ്റിന് അപേക്ഷിച്ചിരിന്നെങ്കിലും നൂറ് എണ്ണം മാത്രമാണ് ലഭിച്ചത്. പരിശോധനാ ക്യാമ്പിന് പങ്കെടുത്തവരിൽ പകുതിയിൽ ഏറെ പേർക്ക് ടെസ്റ്റ് നടത്താൻ കഴിഞ്ഞില്ല. കൊവിഡ് കിറ്റ് ക്ഷാമം രൂക്ഷമാണെന്ന് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ ആരോപിച്ചു. നാലാം വാർഡിൽ നിന്ന് വന്നവരിൽ ആകെ ടെസ്റ്റ് നടത്തിയ രണ്ട് പേർക്കും പോസിറ്റീവ് ആയെന്നും അതിനാൽ ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.