കരുനാഗപ്പള്ളി: മന്ത്രിസഭ രൂപീകരണത്തിൽ മുസ്ലീം സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന് ജമാഅത്ത് കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കോട്ടക്കര ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം എ.സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ തഴവാശ്ശേരിൽ, റഹീം ചെങ്ങഴത്ത്, കണ്ണാടിയിൽ നസീർ, മെഹർ ഖാൻ ചേന്നനല്ലൂർ, അസീസ് അൽമനാർ , ഷംസുദ്ദീൻ ചൂളൂർ, സലാഹുദ്ദീൻ ബായി, സൈനുദ്ദീൻ ആദിനാട്, മജീദ് മാരാരിതോട്ടം ,സിദ്ദീഖ് വല്ലേതറ, സെഞ്ചറി നിസാർ എന്നിവർ സംസാരിച്ചു.