കൊല്ലം: വിക്‌ടേഴ്‌സ് ഉൾപ്പടെയുള്ള ടി.വി ചാനലുകൾ വഴി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി ഓൺലൈൻ ചികിത്സ വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ജില്ലയിൽ തടസരഹിതമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. സർക്കാർ ഓഫീസുകളിൽ അവശ്യസേവന മേഖലയിലുള്ള ജീവനക്കാർ മാത്രം ഹാജരായാൽ മതി. മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആൾത്തിരക്ക് ഉണ്ടാകരുത്. വ്യാപാരികളുമായി സഹകരിച്ച് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡോർ ടു ഡോർ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.